മുംബൈ: മഹാരാഷ്ട്രയിൽ യുവതിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം നിർബന്ധിപ്പിച്ച് കോഴിയുടെ ചോര കുടിപ്പിച്ചു. സംഭവത്തിൽ ഭർത്താവിനെയും ഭർതൃപിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.പ്രദേശത്തെ മന്ത്രവാദിയുടെ നിർദേശപ്രകാരമാണ് ക്രൂരതയെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് യുവതി ഭർത്താവിനെതിരെയും ഭർത്താവിന്റെ മാതാപിതാക്കൾക്കെതിരെയും പോലീസിൽ പരാതി നൽകി.ബിരുദധാരിയായ മുപ്പത്തിമൂന്ന്കാരി നാലുമാസമായി ഭർത്താവുമായി പിരിഞ്ഞാണ് താമസം.സംഭവത്തിൽ ശക്തമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ഭോസാരി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജിതേന്ദ്ര കദം വ്യക്തമാക്കി.
Comments