ആനയെ രക്ഷിക്കുന്നത് റിപ്പോർട്ട് ചെയ്യുന്നതിനിടെ ബോട്ട് മറിഞ്ഞ് മാദ്ധ്യമപ്രവർത്തകൻ മരിച്ചു: ഒരാളെ കാണാതായി
ഒഡിഷ: ആനയെ രക്ഷിക്കുന്നത് റിപ്പോർട്ട ചെയ്യുന്നതിനിടെ മാദ്ധ്യമ പ്രവർത്തകന് ദാരുണാന്ത്യം. ഒഡീഷയിലെ സ്വകാര്യചാനലിൽ ചീഫ് റിപ്പോർട്ടറായ അരിന്ദം ദാസാണ്(40) ബോട്ട് മറിഞ്ഞ് മരിച്ചത്. ബോട്ട് മറിഞ്ഞ് ഒരാളെ കാണാതായി.അപകടത്തിൽ അഞ്ചുപേരെ രക്ഷിച്ചു.
ഒഡീഷയിലെ കട്ടക്ക് ജില്ലയിലാണ് സംഭവം.മഹാനദിയിൽ മുണ്ടാലിക്ക് സമീപം പുഴയിൽ വീണ ആനയെ രക്ഷിക്കുന്നത് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് യുവാവ് മരിച്ചത്.യുവാവിനൊപ്പമുണ്ടായിരുന്ന
ക്യാമറമാൻ പ്രതാഭ് സിൻഹ കട്ടക്കിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മഹാനദിയിലെ വെള്ളപൊക്കത്തിൽ അകപ്പെട്ട ആനയെ രക്ഷിക്കുന്നതിനായി പുറപ്പെട്ട ബോട്ടിൽ അരിന്ദവും പ്രതാഭും കയറുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
Comments