മുംബൈ : മഹാരാഷ്ട്രാ മന്ത്രിയും ശിവസേന നേതാവുമായ അനിൽ പരാബിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി. മഹാരാഷ്ട്ര ഗതാഗത മന്ത്രിയാണ് അനിൽ പരാബ്.
ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച എൻഫോഴ്സ്മെന്റ് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദ്ദേശം. മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് നടത്തിയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് പരാബ് അന്വേഷണം നേരിടുന്നത്. അനിൽദേശ്മുഖിനെ ചോദ്യം ചെയ്തിൽ നിന്നും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിൽ വ്യക്തത വരുത്തുന്നതിനായാണ് പരാബിനെ ചോദ്യം ചെയ്യുന്നത്.
ഇത് രണ്ടാമത്തെ തവണയാണ് മന്ത്രിയെ കേസിൽ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. കേസിൽ ആഗസ്റ്റ് 31 നാണ് മന്ത്രിയെ ആദ്യമായി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ ഔദ്യോഗിക തിരക്കുകൾ ചൂണ്ടിക്കാട്ടി ഹാജരാകാൻ ആകില്ലെന്ന് അറിയിക്കുകയായിരുന്നു.
Comments