ലക്നൗ : അനധികൃത നിർമ്മാണങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി യോഗി സർക്കാർ. മാഫിയ ഡോണും ബിഎസ്പി നേതാവുമായി മുക്താർ അൻസാരിയുടെ അടുത്ത അനുയായിയുടെ കെട്ടിടങ്ങൾ പൊളിച്ചുനീക്കി. മാവു ജില്ലയിലെ 10 കോടി രൂപ വിലമതിക്കുന്ന കെട്ടടമാണ് ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റിയത്.
മുക്താർ അൻസാരിയുടെ അടുത്ത അനുയായി ഉമേഷ് സിംഗിന്റെ ത്രിവേദി കൺസ്ട്രക്ഷൻസ് എന്ന കെട്ടിടമാണ് യുപി പോലീസിന്റെ നേതൃത്വത്തിൽ പൊളിച്ചുമാറ്റിയത്. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഇല്ലാതെയാണ് നാല് നില കെട്ടിടം പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടതിന് പിന്നാലെയാണ് കെട്ടിടം പൊളിച്ചത് എന്ന് പോലീസ് അറിയിച്ചു.
പോലീസ് ഉദ്യോഗസ്ഥരുടേയും മുൻസിപാലിറ്റി അധികൃതരുടെയും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെയും നേതൃത്വത്തിലാണ് കെട്ടിടം പൊളിച്ചുനീക്കിയത്. മാവു ജില്ലയിൽ നിന്നുള്ള എംഎൽഎ കൂടിയാണ് മാഫിയ ഡോൺ മുക്താർ അൻസാരി. നിലവിൽ ഇയാൾ ഉത്തർപ്രദേശിലെ ബാന്ദ ജയിലിലാണ്.
Comments