ലക്നൗ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് മന്ത്രിസഭയുടെ വിപുലീകരണം ഇന്നുണ്ടാകും. രാജ്ഭവനിൽ ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ ലക്നൗവിൽ വൈകിട്ടെത്തുമെന്നാണ് വിവരം.
23 കാബിനറ്റ് മന്ത്രിമാർ ഉൾപ്പെടെ 53 പേരാണ് യുപി മന്ത്രിസഭയിൽ ഉള്ളത്. തേജ്പാൽ നഗർ, ജിതിൻ പ്രസാദ്, സഞ്ജയ് നിഷാദ്, ബേബി റാണി മൗര്യ, സംഗീത ബൽവാന്ത് എന്നീ ഏഴ് പേർ പുതിയതായി മന്ത്രിസഭയുടെ ഭാഗമാകുമെന്നാണ് സൂചന. അടുത്ത ആറ് മാസത്തിനുള്ളിൽ യുപിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മന്ത്രിസഭാ വിപുലീകരണം നടക്കുന്നത്. വൈകിട്ട് ആറ് മണിയോടെ ചടങ്ങ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
Comments