ന്യൂഡൽഹി : പുത്ര വധുവിനെ തേടി പരസ്യം നൽകി തീവ്ര മതപ്രഭാഷകൻ സാക്കിർ നായിക്ക് . മുസ്ലീങ്ങൾക്കിടയിൽ മാത്രമല്ല മുസ്ലീം ഇതര മതവിശ്വാസികൾക്കിടയിലും ഇസ്ലാം പ്രചരിപ്പിക്കുന്നതിൽ മിടുക്കിയാകണം പെൺകുട്ടിയെന്നതാണ് പ്രാഥമിക പരിഗണന .
‘ നല്ല സ്വഭാവമുള്ള ഒരു നല്ല മുസ്ലീം പെൺകുട്ടിയെ എന്റെ മകൻ ഫാരിഖിന് ഭാര്യയാകാനായി തിരയുകയാണ്. യോഗ്യരാണെന്ന് കരുതുന്ന പെൺകുട്ടിയുടെ പിതാവോ ബന്ധുവോ ആണ് നിങ്ങളെങ്കിൽ ആവശ്യമായ വിവരങ്ങളോടെ ഈ പോസ്റ്റിനോട് പ്രതികരിക്കാൻ ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു. ‘ ഫേസ്ബുക്കിൽ നൽകിയിരിക്കുന്ന മാട്രിമോണിയൽ പോസ്റ്റിൽ സാക്കിർ നായിക്ക് പറയുന്നു.
മതപരിവർത്തനത്തിലും പെൺകുട്ടിക്ക് അറിവുണ്ടാകണമെന്ന് സാക്കിർ നായിക്ക് പറയുന്നു . ദഅ്വ അഥവാ മതപരിവര്ത്തനത്തിനോട് അഭിനിവേശം ഉണ്ടാകണം ഒപ്പം ഇസ്ലാമിനെ കുറിച്ചും വിവരങ്ങൾ പ്രചരിപ്പിക്കണം . ദഅ്വയുടെ പ്രവർത്തനങ്ങളിൽ ഭർത്താവിനെ പൂർണ്ണമായി പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും തയ്യാറാകണം.- പരസ്യത്തിൽ പറയുന്നു.
മകനെ കുറിച്ചുള്ള വിവരങ്ങളിൽ ഇസ്ലാമിക പ്രവർത്തനങ്ങളെ കുറിച്ചാണ് പ്രസ്താവിച്ചിരിക്കുന്നത് . ” പിതാവിനെ ദഅ്വാ പ്രവർത്തനങ്ങളിൽ ഫരീഖ് സഹായിക്കുന്നു” എന്നും വിവരിച്ചിരിക്കുന്നു. സാക്കിർ നായിക്കിന്റെ ഭാര്യ ഫർഹത്തും മതപരിവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പരസ്യത്തിൽ പറയുന്നു . സാക്കിറിന്റെ രണ്ട് പെൺമക്കളും മുസ്ലീം ഇതര മതവിശ്വാസികളെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്നതിലും അവരുടെ ഇടയിൽ മതം പ്രചരിപ്പിക്കുന്നതിലും സജീവമായി ഏർപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട് .
Comments