ഭോപ്പാൽ : മദ്ധ്യപ്രദേശിൽ ചത്തപശുവിനെ കിലോ മീറ്ററുകളോളം വലിച്ചിഴച്ച് നഗരസഭാ ജീവനക്കാരുടെ ക്രൂരത. അഗർ മാൽവ ജില്ലയിലാണ് സംഭവം. കുറ്റക്കാരായ രണ്ട് ജീവനക്കാരെ അധികൃതർ ജോലിയിൽ നിന്നും പുറത്താക്കി.
സംസ്കരിക്കാനായാണ് പശുവിനെ കെട്ടിവലിച്ച് കൊണ്ടുപോയത്. ബറോദ് നഗരത്തിലൂടെ ട്രാക്ടറിൽ കെട്ടിയായിരുന്നു വലിച്ചു കൊണ്ടു പോയത്. ഇത്തരത്തിൽ 26 കിലോ മീറ്ററോളമാണ് പശുവിനെ വലിച്ചിഴച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിൽ ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് നഗരസഭാ ജീവനക്കാരെ പുറത്താക്കിയത്.
Comments