തിരുവനന്തപുരം : ടോക്യോ ഒളിമ്പിക്സ് മെഡൽ ജേതാവ് പിആർ ശ്രീജേഷിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയപ്പോഴായിരുന്നു പിണറായി വിജയൻ ആശംസകൾ നേർന്നത്. ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രം മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചു.
കേരളത്തിന്റെ അഭിമാനമായ ഹോക്കി താരം പി ആർ ശ്രീജേഷ് ഓഫീസിൽ നേരിട്ടെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒളിമ്പിക്സിൽ മെഡൽ നേടി ചരിത്രം കുറിച്ച ഇന്ത്യൻ ഹോക്കി ടീമിന്റെ അവിഭാജ്യ ഘടകമാണ് ശ്രീജേഷ്. ഇന്ത്യൻ ഹോക്കിയെ അന്താരാഷ്ട്ര മികവിലേയ്ക്കുയർത്തുന്നതിൽ ശ്രദ്ധേയമായ സംഭാവന അദ്ദേഹത്തിന്റേതായുണ്ട്. ശ്രീജേഷിനെ നേരിട്ട് കാണാനും വിശേഷങ്ങൾ പങ്കു വയ്ക്കാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ശ്രീജേഷിനു കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഒളിമ്പിക്സിലെ മെഡൽ നേട്ടത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പിലെ സ്പോർട്സ് വിഭാഗത്തിൽ ജോയിന്റ് ഡയറക്ടർ ആയി ശ്രീജേഷിന് സർക്കാർ സ്ഥാനക്കയറ്റം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഡിപിഐ ഓഫീസിൽ നൽ
കിയ സ്വീകരണത്തിന് മുന്നോടിയായാണ് ശ്രീജേഷ് മുഖ്യമന്ത്രിയെ കണ്ടത്.
Comments