ദുംക ; വിവാഹേതര ബന്ധത്തിന്റെ പേരിൽ യുവാവിനെയും , യുവതിയേയും നഗ്നരാക്കി നടത്തിയ സംഭവത്തിൽ 60 ഓളം പേർക്കെതിരെ കേസ് . ജാർഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം .
ഒരേ ഗ്രാമത്തിൽനിന്നുള്ളവരാണ് യുവാവും യുവതിയും. ദിവസവേതനത്തിന് തൊഴിലെടുക്കുന്നവരാണ് . ചൊവ്വാഴ്ച യുവതിയെ കാണാനെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി മർദ്ദിക്കുകയും ബന്ധിയാക്കുകയുമായിരുന്നു.പിന്നീട്, രണ്ടുപേരെയും നഗ്നരാക്കി ഗ്രാമത്തിന് ചുറ്റും ഒരു കിലോമീറ്ററോളം നടത്തിച്ചു.
യുവതിയുടെ ഭർത്താവ് ഒരു വർഷമായി സെൻട്രൽ ജയിലിലാണ്. വളരെ ബുദ്ധിമുട്ടിയാണ് യുവതിയും കുടുംബവും കഴിയുന്നത് . ജോലിക്കിടെയാണ് യുവാവുമായി യുവതി പരിചയത്തിലായത്.
Comments