നൃൂഡൽഹി: കൊറോണ വ്യാപനത്തെ തുടർന്ന് ഡൽഹിയിൽ ഛത് പൂജ ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി. ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സൂര്യനെ ആരാധിക്കുന്ന മൂന്ന് ദിവസത്തെ ഉത്സവമാണ് ഛത് പൂജ. നവംബർ 8 മുതൽ 10 വരെയാണ് ആഘോഷം നടത്തുന്നത്.
ഡൽഹിയിലെ നദിതീരങ്ങൾ അമ്പലങ്ങൾ എന്നീ സ്ഥലങ്ങളിൽ ഒന്നും പൂജകളോ മറ്റ് പരിപാടികളോ നടത്താൻ പാടില്ലെന്ന് ഡിഡിഎംഎ നിർദ്ദേശം നൽകിയിട്ടുണ്ട് . ജനങ്ങൾ അവരുടെ വീടുകളിൽ തന്നെ പൂജകൾ നടത്തണമെന്നാണ് നിർദ്ദേശം. മേളകൾ, ഭക്ഷണ സ്റ്റാളുകൾ,ഘോഷയാത്രകൾ എന്നിവ നടത്താൻ പാടില്ല.
ചെറിയ രീതികളിൽ പൂജാ കർമ്മങ്ങൾ നടത്തണമെങ്കിൽ ജില്ലാ മജിസ്ട്രേറ്റിന്റെ
അനുവാദത്തോടെ നടത്താമെന്ന് അറിയിച്ചിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ പൂർണ്ണമായും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുളളിൽ 41 പുതിയ കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. 0.06 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.
Comments