ന്യൂഡൽഹി : രാജ്യത്തെ 25 ശതമാനം ആളുകളും സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രി മാൻസുഖ് മാണ്ഡവ്യ. യോഗ്യരായ 23.7 കോടിയോളം ആളുകളാണ് രണ്ട് ഡോസ് കൊറോണ വാക്സിൻ സ്വീകരിച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയുടെ സ്ഥിരോത്സാഹവും നിശ്ചയദാർഢ്യവും ആഗോള വാക്സിനേഷൻ ക്യാമ്പെയിന് പ്രചോദനമായിരിക്കുകയാണെന്നും മാൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഇന്ന് വൈകീട്ട് ഏഴ് മണിവരെയുള്ള കണക്കുകളാണ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്.
India's persistence & determination is creating ripples across the global vaccination campaign.
1/4th of the eligible population, a phenominal 23.7 crore people, is fully vaccinated against #COVID19 #SabkoVaccineMuftVaccine pic.twitter.com/mxaLjcvMyQ
— Office of Mansukh Mandaviya (@OfficeOf_MM) September 30, 2021
ദേശീയ വാക്സിനേഷൻ പ്രോഗ്രാമിന്റെ ഭാഗമായി ഇതുവരെ 883,470,578 വാക്സിൻ ഡോസുകളാണ് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി കേന്ദ്ര സർക്കാർ വിതരണം ചെയ്തത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്തെ 69 ശതമാനം ആളുകളും ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു.
Comments