ഹൈദരാബാദ് : കന്നഡ സീരിയൽ നടി സൗജന്യയെ ബെംഗളൂരുവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 25 കാരിയായ നടി വിഷാദരോഗത്തിനടിമയായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
കർണാടകയിലെ കുടക് സ്വദേശിനിയാണെങ്കിലും വർഷങ്ങളായി ബെംഗളൂരുവിലാണ് താമസം . സവി മാടപ്പ എന്ന യഥാർത്ഥ പേരിലാണ് കുറിപ്പ് എഴുതിയിരിക്കുന്നത് .നാല് പേജുള്ള കുറിപ്പിൽ തന്റെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചും നടി പറയുന്നുണ്ട് . മാതാപിതാക്കളോടും മറ്റ് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ആവർത്തിച്ച് ക്ഷമ ചോദിക്കുന്നുമുണ്ട് .
ഇതിന് ഞാൻ മാത്രമാണ് ഉത്തരവാദി . കുടുംബാംഗങ്ങൾ ദയവായി എന്നോട് ക്ഷമിക്കൂ . എന്റെ ജീവിതത്തിൽ ഒരിക്കലും ഇത്തരം മണ്ടത്തരങ്ങൾ ചെയ്യില്ലെന്ന് ഞാൻ വാഗ്ദാനം ചെയ്തിരുന്നു, പക്ഷേ എനിക്ക് മറ്റ് വഴികളില്ല. ഞാൻ പൂർണ്ണമായും മരിച്ചു കഴിഞ്ഞു . ‘ കുറിപ്പിൽ പറയുന്നു.
ഈ വർഷം ജനുവരിയിൽ നടിയും കന്നഡ ബിഗ് ബോസ് മത്സരാർത്ഥിയുമായ ജയശ്രീ രാമയ്യ ആത്മഹത്യ ചെയ്തിരുന്നു . കഴിഞ്ഞ ജൂലൈയിൽ, നടി താൻ ജോലി ഉപേക്ഷിക്കുകയാണെന്ന് കാട്ടി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു, എന്നാൽ പിന്നീട് ആ പോസ്റ്റ് നടി ഡിലീറ്റ് ചെയ്തു . പിന്നാലെയാണ് ജീവനൊടുക്കിയത് .
Comments