ന്യൂഡൽഹി: ലോക പ്രശസ്ത ഫാഷൻ, ലൈഫ്സ്റ്റൈൽ മാഗസീനായ വോഗ് ഇന്ത്യയുടെ പുതിയ പതിപ്പിൽ മുഖച്ചിത്രമായെത്തുന്നത് ഒളിമ്പിക്സ് താരങ്ങൾ. ഇത്തവണത്തെ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ മൂന്ന് പെൺപുലികളെയാണ് വോഗ് ഇന്ത്യ കവർ പേജിനായി തിരഞ്ഞെടുത്തത്. മെഡൽ ജേതാക്കളായ പി.വി സിന്ധു, ലവ്ലിന ബോർഗോഹെയ്ൻ, മീരാബായി ചാനു എന്നിവരാണിത്. ഭാരോദ്വഹനത്തിൽ വെള്ളിമെഡൽ നേടിയ താരമാണ് മീരാഭായ് ചാനു. ബാഡ്മിന്റൺ താരമായ പി.വി സിന്ധുവും ബോക്സിങ് താരമായ ലവ്ലിനയും ഒളിമ്പിക്സിൽ വെങ്കല മെഡലും നേടി.
49 കിലോ വിഭാഗത്തിലായിരുന്നു മീരാഭായ് ചാനു മെഡൽ കരസ്ഥമാക്കിയത്. ആകെ 202 കിലോ എടുത്തുയർത്തിയ ചാനു കർണം മല്ലേശ്വരിക്ക് ശേഷം ഭാരോദ്വഹനത്തിൽ മെഡൽ നേടുന്ന രണ്ടാമത്തെ താരമാണ്. ചാനുവിനെ മുഖച്ചിത്രമായി തിരഞ്ഞെടുത്ത വിവരം ട്വിറ്ററിലൂടെയാണ് വോഗ് ഇന്ത്യ അറിയിച്ചത്. കായിക താരങ്ങൾ നേരിടുന്ന മാനസിക പ്രശ്നങ്ങൾ ഇന്ന് വലിയ ചർച്ചയാണ്. ഈ സാഹചര്യത്തിൽ അത്തരം പ്രയാസങ്ങളെ അതിജീവിച്ച് ആത്മവിശ്വാസം വിജയമാക്കി മാറ്റിയ മീരാഭായ് ചാനുവിന്റെ നേട്ടം പ്രശംസനീയമാണെന്നും പുതിയ പതിപ്പിൽ ചാനുവിനെ കുറിച്ച് കൂടുതൽ അറിയാനും കാണാനും സാധിക്കുമെന്നും വോഗ് ഇന്ത്യ ട്വിറ്ററിൽ രേഖപ്പെടുത്തി.
In a year that saw many sportspeople spark conversations around mental health, the silver lining for @Mirabai_Chanu was letting go of the mental burden faced by most athletes, and believing in herself. Read to see more about our October 2021 cover stars.https://t.co/JjnRaYdRiw pic.twitter.com/my2cXdRcA7
— VOGUE India (@VOGUEIndia) October 2, 2021
ഒളിമ്പിക്സിൽ അസമത്വത്തെ കീഴ്പ്പെടുത്തിയ ലവ്ലീനയുടെ വെങ്കല വിജയം വെറുമൊരു വിജയഗാഥ മാത്രമല്ല ഓരോ പെൺകുട്ടിക്കും മനോധൈര്യം നൽകുന്നതാണെന്നാണ് ലവ്ലീനയെക്കുറിച്ച് വോഗ് ഇന്ത്യ മാഗസീൻ ട്വിറ്ററിൽ പറഞ്ഞത്. ഇന്ത്യൻ ബോക്സറായ ലവ്ലീന 64-69 കിലോ വിഭാഗത്തിൽ ടർക്കിയുടെ കായികതാരത്തോട് പരാജയപ്പെട്ടതിനെ തുടർന്നാണ് ബോക്സിങിൽ വെങ്കല മെഡൽ നേടിയത്.
Determined to defy the odds, @LovlinaBorgohai’s bronze success at the Tokyo Olympics is not just a story of resilience but one of grit that every girl can aspire to. Read to see more about our October 2021 cover stars.https://t.co/TWzTPgr39a pic.twitter.com/6y9L2cZpc4
— VOGUE India (@VOGUEIndia) October 2, 2021
ബാഡ്മിന്റൺ താരം പി.വി സിന്ധു ഇന്ത്യൻ ഒളിമ്പിക്സ് ചരിത്രത്തിൽ രണ്ട് മെഡൽ നേടിയ ആദ്യ വനിതയാണ്. റിയോ ഒളിമ്പിക്സിൽ സിന്ധു വെള്ളി മെഡൽ നേടിയിരുന്നു. ഇന്ത്യയുടെ വ്യാപാര യോഗ്യതയിൽ ഒട്ടും പുറകിലല്ലാത്ത സിന്ധു രാജ്യത്തെ ഏറ്റവും അധികം വരുമാനം നേടുന്ന വനിതാ കായിക താരങ്ങളിൽ ഒരാളാണ്. സിന്ദുവിനെ കുറിച്ച് കൂടുതലറിയാൻ ഒക്ടോബർ ലക്കം വായിക്കൂവെന്നും വോഗ് ഇന്ത്യ ട്വിറ്ററിൽ രേഖപ്പെടുത്തി.
India’s most marketable female athlete and one of the world’s highest earning sportswomen, PV Sindhu’s bronze in the women’s singles established her place as one of India’s stars at the Tokyo Olympics. Read to see more about our October 2021 cover stars.https://t.co/TWzTPgr39a pic.twitter.com/jXpZ7cowFL
— VOGUE India (@VOGUEIndia) October 2, 2021
കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് 11,000ത്തോളം കായിക താരങ്ങളാണ് ഇത്തവണ ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്തത്. 200ലധികം രാജ്യങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കാളികളായി. ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം ഏഴ് മെഡലുകളാണ് ഇത്തവണ ഇന്ത്യ നേടിയത്.
Comments