റിയാദ് : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152 ആമത് ജന്മദിനം നിരവധി പരിപാടികളോടെ റിയാദിലെ ഇന്ത്യൻ എംബസി ആഘോഷിച്ചു.
സമാധാനം, ഐക്യം, സുസ്ഥിരമായ ജീവിതരീതി എന്നീ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഗാന്ധി സൈക്കിൾ റാലിയോടെ ആഘോഷങ്ങൾ ആരംഭിച്ചു. ഡിപ്ലോമാറ്റിക് ക്വാർട്ടേഴ്സ് ജനറൽ അതോറിറ്റിയുടെയും സൗദി സൈക്ലിംഗ് ഫെഡറേഷന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
റാലിയിൽ നയതന്ത്രജ്ഞർ, സൗദി പൗരന്മാർ, ഇന്ത്യൻ പ്രവാസികൾ എന്നിവരുടെ ആവേശകരമായ പങ്കാളിത്തം ഉണ്ടായിരുന്നു. സൗദിയിലെ ഇന്ത്യൻ അംബാസിഡർ ഡോ. ഔസാഫ് സയീദ് സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. പ്രശസ്ത ഫിലാറ്റലിസ്റ്റ് മിർസ മുഹമ്മദ് നവാബ്, നാണയശാസ്ത്രജ്ഞൻ സമീർ ആലമ്പത്ത് എന്നിവരുടെ സഹകരണത്തോടെ എംബസി സ്റ്റാമ്പും നാണയങ്ങളും പ്രദർശിപ്പിച്ചു.
കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ജിദ്ദയും വിപുലമായ പരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു.
മഹാത്മാവിന് ആദരാഞ്ജലി അർപ്പിക്കാൻ ജിദ്ദയിൽ നിന്നുള്ള 100 കുട്ടികൾ ഗാന്ധിജിയുടെ വേഷം ധരിച്ച് ഒത്തുകൂടിയത് ശ്രദ്ധേയമായി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി
Comments