കോഴിക്കോട് : തെരുവുനായയുടെ കടിയിൽ നിന്നും രക്ഷപ്പെടാൻ ഓടിയ യുവാവ് കാർ ഇടിച്ചുമരിച്ചു. എടച്ചേരി സ്വദേശി നിഹാൽ ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.
സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു തെരുവുനായ ആക്രമിക്കാൻ വന്നത്. കുരച്ചു ചാടിയ നായയിൽ നിന്നും രക്ഷപ്പെടാനായി റോഡിലേക്ക് ഓടി. ഇതിനിടെ പുറമേരി ഭാഗത്തു നിന്നും അമിത വേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നിഹാലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
Comments