റിയാദ് : സൗദി അറേബ്യയിൽ കൊറോണ വ്യാപനം പൂർണ്ണമായും നിയന്ത്രണവിധേയമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 45 പുതിയ അണുബാധകൾ മാത്രമാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. കൂടാതെ 2 മരണങ്ങളും, 41 രോഗമുക്തിയും സ്ഥിരീകരിച്ചതോടെ സൗദിയിൽ മൊത്തം സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം 547402 ഉം മരണങ്ങൾ 8732 ഉം രോഗമുക്തി 536447 ഉം ആയി ഉയർന്നു.
നിലവിൽ ചികിത്സയിൽ കഴിയുന്ന കൊറോണ രോഗികളിൽ 150 പേരുടെ നില ഗുരുതരമാണ്.
നിലവിലെ സാഹചര്യത്തിൽ ചില പ്രത്യേക വിഭാഗങ്ങൾക്ക് കൊറോണ വൈറസിനെതിരായ വാക്സിൻ അധിക ബൂസ്റ്റർ ഡോസ് ലഭ്യമാക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ-അബ്ദൽ അലി അറിയിച്ചു. ബൂസ്റ്റർ മൂന്നാമത്തെ ഡോസ് നൽകുന്നത് വൃക്കസംബന്ധമായ അസുഖമുള്ളവർ, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ എന്നിവരെയാണ് പരിഗണിക്കുന്നത്. മൂന്നാമത്തെ ഡോസ് നൽകാനുള്ള
സാധ്യത വരും കാലഘട്ടത്തിൽ മറ്റ് വിഭാഗങ്ങൾക്ക് കൂടി ലഭ്യമാക്കുമെന്നും വക്താവ് പറഞ്ഞു.
Comments