റിയാദ് : പുരാവസ്തു തട്ടിപ്പ് കേസിൽ പെട്ട് വിവാദത്തിൽ ആയ മോൺസൺ മാവുങ്കൽ രക്ഷാധികാരിയായ പ്രവാസി മലയാളി ഫെഡറേഷനെ കയ്യൊഴിഞ്ഞു സൗദി ഘടകം.
ഗ്ലോബൽ കമ്മിറ്റിയിൽ നിന്നും സൗദി ഘടകം രാജിവെച്ചതായി സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആഗോള മലയാളി കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷൻ രക്ഷധികാരി ആയ മോൺസൺ മാവുങ്കലിന്റെ അറസ്റ്റൊടെ പൊതു സമൂഹത്തിൽ പ്രതിരോധത്തിലും സംശയത്തിന്റ നിഴലിലും നിൽക്കുന്ന സാഹചര്യത്തിൽ ആണ് രാജി. റിയാദ് മീഡിയ ഫോറത്തിൽ നടന്ന വാർത്ത സമ്മേളനത്തിൽ നൗഫൽ മടത്തറ, സുരേഷ് ശങ്കർ, ഡോ. അബ്ദുൽ നാസർ, ഷിബു ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു.
Comments