ആളൊഴിഞ്ഞ വിമാനത്താവളത്തിൽ നൃത്തം ചെയ്യുന്ന എയർ ഹോസ്റ്റസിന്റെ വീഡിയോ വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സ്പൈസ് ജെറ്റിലെ ഫ്ളൈറ്റ് അറ്റെൻഡന്റായ ഉമാ മീനാക്ഷിയുടെ വീഡിയോയാണ് വൈറലായത്. ഉമതന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
എആർ റഹ്മാന്റെ ഊർവ്വശി ഊർവ്വശി എന്ന തുടങ്ങുന്ന പാട്ടിനാണ് ഉമ മീനാക്ഷിയുടെ തകർപ്പൻ പ്രകടനം. യൂണിഫോം ധരിച്ചുകൊണ്ട് ജോലിയിലെ ഇടവേളയിലാണ് ഉമ ഹിറ്റ് പാട്ടിനൊപ്പം ചുവടുവെച്ചത്. ഇതിനോടകം നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഉമയ്ക്ക് നിരവധി ഫോളോവേഴ്സാണ് ഉള്ളത്.
ഇതാദ്യമായല്ല ഉമയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നേരത്തേയും ഇത്തരത്തിലൊരു വീഡിയോ ഉമ പങ്കുവെച്ചിരുന്നു. അന്ന് എയർപോർട്ടിൽ നിന്നുള്ള വീഡിയോയാണ് പങ്കുവെച്ചത്. അടുത്തിടെ ശ്രീലങ്കൻ പാട്ടിന് ഇൻഡിഗോ വിമാനത്തിൽ ചുവടുവെയ്ക്കുന്ന എയർ ഹോസ്റ്റസിന്റെ വീഡിയോയും വൈറലായിരുന്നു.
https://www.instagram.com/reel/CUWS75vpVOx/?utm_source=ig_web_copy_link
Comments