ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വതന്ത്ര്യ എംഎൽഎ ബിജെപിയിൽ ചേർന്നു. ഭീംതാൽ മണ്ഡലത്തിൽ നിന്നുളള എംഎൽഎ രാംസിങ് കൈരയാണ് ബിജെപിയിൽ ചേർന്നത്.
ന്യൂഡൽഹിയിലെ പാർട്ടി കേന്ദ്ര കമ്മിറ്റി ഓഫീസിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ സാന്നിദ്ധ്യത്തിലാണ് കൈര ബിജെപിയിൽ ചേർന്നത്. അടുത്ത വർഷം ആദ്യമാണ് ഉത്തരാഖണ്ഡിൽ നിയമഭാ തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിൽ ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരം നിലനിർത്തുമെന്ന് വിവിധ അഭിപ്രായ സർവ്വെകൾ പ്രവചിക്കുന്നു. പ്രതിപക്ഷത്തുളള കോൺഗ്രസ് തമ്മിലടിയും ഗ്രൂപ്പ് വഴക്കും മൂലം പ്രതിസന്ധിയിലാണ്.
Comments