ന്യൂഡൽഹി : തന്റെ മകൻ അടുത്ത ദിവസം പോലീസിന് മുന്നിൽ ഹാജരാകുമെന്ന് കേന്ദ്ര മന്ത്രി അജയ് കുമാർ മിശ്ര. മകൻ കുറ്റക്കാരനല്ലെന്നും രാജ്യത്തിന്റെ നിയമവ്യവസ്ഥയിൽ വിശ്വസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലഖീംപൂർ ഖേരി വിഷയവുമായി ബന്ധപ്പെട്ട് പോലീസിന്റെ ചോദ്യം ചെയ്യലിന് ആശിഷ് മിശ്ര ഹാജരായിരുന്നില്ല. തുടർന്ന് ആശിഷ് നേപ്പാളിലേക്ക് കടന്നു കളഞ്ഞു എന്ന പ്രചാരണങ്ങളാണ് ഉയർന്നത്. ഈ സാഹചര്യത്തിലാണ് തന്റെ മകൻ വീട്ടിൽ തന്നെയുണ്ടെന്ന് സ്ഥിരീകരിച്ചുകൊണ്ട് കേന്ദ്ര മന്ത്രി രംഗത്തെത്തിയത്.
ആശിഷ് മിശ്രയ്ക്ക് സുഖമില്ലാത്തത് കാരണം വ്യാഴാഴ്ച പോലീസിന് മുന്നിൽ ഹാജരാകാൻ സാധിച്ചില്ലെന്നും അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും അജയ് മിശ്ര അറിയിച്ചു. ലഖീംപൂർ വിഷയവുമായി ബന്ധപ്പെട്ട് പോലീസിന്റെ പ്രതിപ്പട്ടികയിൽ ആറ് പേരോടൊപ്പം ആഷിശ് മിശ്രയുമുണ്ട്. പ്രതിഷേധക്കാർക്ക് നേരെ വാഹനം ഓടിച്ചു കയറ്റി കൊലപ്പെടുത്തിയെന്ന് ആരോപിച്ചാണ് കേസ്. എന്നാൽ അക്രമം നടക്കുന്ന സമയത്ത് താൻ സംഭവസ്ഥലത്ത് ഇല്ലെന്നാണ് ആഷിശ് മിശ്ര പറയുന്നത്.
Comments