പത്തനംതിട്ട : കൊടുമണിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മുത്തച്ഛനും കാമുകനും അറസ്റ്റിൽ. പത്തനാപുരം പിടവൂർ കമുകുംചേരി ഈട്ടിവിള വീട്ടിൽ രാജേഷ്, കുട്ടിയുടെ മുത്തച്ഛനായ 63 കാരൻ എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി.
രാജേഷ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന് കാണിച്ച് പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തുവന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മുത്തച്ഛൻ പീഡിപ്പിച്ച് വരികയാണെന്നാണ് കുട്ടിയുടെ മൊഴി.
സമൂഹമാദ്ധ്യമം വഴിയാണ് കുട്ടിയുമായി രാജേഷ് അടുത്തത്. തുടർന്ന് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിതാവ് നൽകിയ പരാതിയിൽ കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് 2018 മുതൽ മുത്തച്ഛൻ പീഡിപ്പിച്ചുവരികയാണെന്ന് പെൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Comments