കോഴിക്കോട്: മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതി പിടിയിൽ. കോഴിക്കോട് ചേവായൂർ സ്വദേശി അമൃത തോമസാണ് ഫറോക്ക് റേഞ്ച് എക്സൈസിന്റെ പിടിയിലായത്. ഇൻസ്പെക്ടർ കെ സതീശനും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
വിപണിയിൽ ഏഴ് ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് ഗുളികകളാണ് പ്രതിയിൽ നിന്നും പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് അമൃത പിടിയിലായത്. പതിനഞ്ച് ഗുളികകളാണ് ഇവരുടെ പക്കൽ നിന്നും കണ്ടെത്തിയത്.
ഗോവയിൽ നിന്നാണ് ഇവർ മയക്കുമരുന്നുകൾ കേരളത്തിലേയ്ക്ക് എത്തിക്കുന്നതെന്നും നിശാപാർട്ടികളിൽ ഇത്തരത്തിൽ ഗുളികകൾ എത്തിക്കാറുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനെ തുടർന്ന് വാഹന പരിശോധനയുൾപ്പെടെ കർശനമാക്കിയതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Comments