നൃൂഡൽഹി: പിറന്നാൾ വിവാഹ വാർഷികം തുടങ്ങിയ സ്വാകാര്യ ചടങ്ങുകൾ ആഘോഷിക്കാൻ ഡൽഹി പോലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക അവധി നൽകാൻ തീരുമാനം. ഡൽഹി സർക്കാരാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഡൽഹി പോലീസ് കമ്മീഷണർ രാകേഷ് അസ്താനയാണ് അവധി നൽകാനുള്ള ഉത്തരവ് പുറത്തിക്കിയത്. ഒക്ടോബർ ഏഴ് മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരും.
പുതിയ ഉത്തരവ് പ്രകാരം പോലീസുകാർക്ക് അവരുടെ ജന്മദിനത്തിലും വിവാഹ വാർഷികത്തിലും അവധി എടുക്കാം.പങ്കാളിയുടെയും കുട്ടികളുടെയും ജന്മദിനത്തിലും അവധി എടുക്കാനും അനുമതിയുണ്ട്. പോലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ ജോലി കാരണം കുടുംബങ്ങളിലെ ആഘോഷ പരിപാടികളിലൊന്നും പങ്കെടുക്കാൻ സാധിക്കാറില്ല. എന്നാൽ ഈ ഉത്തരവ് നടപ്പിലാകുന്നതോടെ അതിന് ഒരു പരിഹാരമാകുമെന്നാണ് കണക്കുകൂട്ടുന്നത്.
സംസ്ഥാനത്തെ 80,000 ഓളം പോലീസ് ഉദ്യോഗസ്ഥർക്ക് പുതിയ ഉത്തരവിന്റെ ഫലം ലഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.എല്ലാവരുടേയും ജീവിതത്തിൽ അവരുടെ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ ആഗ്രഹിക്കുന്ന ദിവസങ്ങളുണ്ട്. എന്നാൽ പോലീസുകാരുടെ ജോലിയുടെ പ്രത്യേകത കാരണം കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സാധിക്കാറില്ല. ഉചിതമായ തീരുമാനമാണ് സർക്കാർ എടുത്തതെന്ന് ഡി.സി.പി മഹേഷ് ബത്ര പറഞ്ഞു.
Comments