ന്യൂഡൽഹി : ‘മെയ്ഡ് ഇൻ ചൈന’ ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ വിൽക്കരുതെന്ന് ടെസ്ലയ്ക്ക് നിർദേശം നൽകി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള കമ്പനിയുടെ നിർമാണ യൂണിറ്റ് ഇന്ത്യയിൽ ആരംഭിക്കാനും , ഇവിടെ നിന്ന് കയറ്റുമതി ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
അതിർത്തിയിൽ ചൈന വീണ്ടും സംഘർഷങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കവേയാണ് ചൈനീസ് നിർമ്മിത കാറുകൾ ഇന്ത്യയിൽ വിൽക്കേണ്ട എന്ന നിർദേശം നിതിൻ ഗഡ്കരി നൽകിയിരിക്കുന്നത് .
ടെസ്ലയ്ക്ക് എന്ത് പിന്തുണ വേണമെങ്കിലും തങ്ങളുടെ സർക്കാർ നൽകുമെന്നും ഗഡ്കരി വ്യക്തമാക്കിയിട്ടുണ്ട് . നികുതി ഇളവുകളുമായി ബന്ധപ്പെട്ട കമ്പനിയുടെ ആവശ്യം സംബന്ധിച്ച് ടെസ്ല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയാണെന്നും ഗഡ്കരി പറഞ്ഞു.
ദേശീയപാതകളിലെ വേഗപരിധി 140 കിലോമീറ്ററാക്കി ഉയർത്തുന്നതിനെയും മന്ത്രി അനുകൂലിച്ചു. പരമാവധി വേഗത പരിധി മണിക്കൂറിൽ 140 കിലോമീറ്ററായി ഉയർത്തുന്നതിന് ഗതാഗത മന്ത്രാലയം അനുകൂലമാണ് .എന്നാൽ ഇക്കാര്യം കോടതികളും അനുവദിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments