ന്യൂഡൽഹി: ഉത്സവകാലത്ത് ഭീകരാക്രമണമുണ്ടാകുമെന്ന ഭീഷണിയുടെ സാഹചര്യത്തിൽ ആഘോഷ വേദികളിൽ സുരക്ഷ വർദ്ധിപ്പിച്ച് ഡൽഹി പോലീസ്. കമ്മീഷ്ണർ രാകേഷ് അസ്താനയുടെ നേതൃത്വത്തിൽ നടത്തിയ പോലീസ് യോഗത്തിലാണ് തീരുമാനം. ഭീകരവിരുദ്ധ നടപടികൾ സ്വീകരിക്കാനും എല്ലാ പോലീസ് ഉദ്യോഗസ്ഥരും ജാഗരൂഗരായി ഇരിക്കണമെന്നും കമ്മീഷ്ണർ പറഞ്ഞു.
രാജ്യതലസ്ഥാനത്തെ സാധാരണ ജനങ്ങളെ ഉപയോഗപ്പെടുത്തി ആക്രമണം നടത്താനുള്ള ഭീകരരുടെ പദ്ധതി തകർക്കണമെന്നും, ഇതിനായി എല്ലാ പ്രദേശങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചതായി കമ്മീഷ്ണർ കൂട്ടിച്ചേർത്തു.
സുരക്ഷയുടെ ഭാഗമായി എല്ലാ ചെറുതും വലുതുമായ കടകളും, പ്രദേശത്തെ വീടകളും പോലീസ് പരിശോധിച്ചു വരികയാണ്. സംശയാസ്പദമായ സാഹര്യത്തിൽ കാണുന്നവരെയെല്ലാം പ്രത്യേകം നിരീക്ഷിക്കാനും കമ്മീഷ്ണർ നിർദ്ദേശം നൽകി.
ഉത്സാഘോഷത്തിന് എത്തുന്നവരുടെ രേഖകൾ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രമായിരിക്കും പ്രവേശനാനുമതി നൽകുക. ഭീകരാക്രമണം തടയാൻ ആവശ്യമായ എല്ലാ മുൻകരുതലകളും സ്വീകരിച്ചതായി പോലീസ് അറിയിച്ചു.
Comments