കൊച്ചി : തന്റെ അച്ഛൻ മരിച്ചപ്പോൾ ഇവിടെ ഒരച്ഛനുണ്ടെന്ന് പറഞ്ഞ് സമാധാനിപ്പിച്ചയാളാണ് ഇപ്പോൾ യാത്ര പറഞ്ഞ് പോകുന്നതെന്ന് നടി മഞ്ജു വാരിയർ .
ഇടയ്ക്ക് അദ്ദേഹത്തെ ഞാൻ കളിയായി വിളിക്കുമായിരുന്നു കൊടുമുടി വേണു എന്ന് അതെ ‘ അത്രയും ഉയരത്തിലായിരുന്നു എന്നും അദ്ദേഹം. അഭിനയത്തിൽ മാത്രമല്ല ജീവിതത്തിലും. അച്ഛൻ മരിച്ച സമയത്ത് എനിക്ക് ഒരു കത്ത് വന്നു . ‘സങ്കടപ്പെടേണ്ട…ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും…’ ആ കത്തിലെ വരികൾ ഇങ്ങനെയായിരുന്നു . അദ്ദേഹത്തിന്റെ അച്ഛൻ വേഷങ്ങള്‍ക്ക് നെഞ്ചില്‍ തൊടുന്ന, പ്രകാശമുണ്ടെന്ന് അറിയാന്‍ ഇപ്പോഴും ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുള്ള കത്തിലെ വരികള്‍ മാത്രം മതി. ആ അച്ഛനാണ് ഇപ്പോള്‍ യാത്ര പറഞ്ഞു പോകുന്നത്. – മഞ്ജു വാരിയർ പറഞ്ഞു .
എന്നും വിളിപ്പുറത്തുണ്ടായിരുന്ന തണലും ,തണുപ്പും തന്ന ഒരാളാണ് കടന്ന് പോകുന്നത് . മരണമില്ലാതെ എന്നും മനസ്സിലുണ്ടാകും – മഞ്ജു പറഞ്ഞു
Comments