ജെറുസലേം ; 1500 വർഷത്തോളം പഴക്കമുള്ള പുരാതന വൈൻ നിർമ്മാണ സമുച്ചയം ഇസ്രായേലിൽ കണ്ടെത്തി . സെൻട്രൽ ടൗണായ യാവ്നിൽ കണ്ടെത്തിയ സമുച്ചയത്തിൽ അഞ്ച് വൈൻ പ്രസ്സുകൾ, വെയർഹൗസുകൾ, കളിമൺ സംഭരണ പാത്രങ്ങൾ നിർമ്മിക്കുന്നതിനുള്ള ചൂളകൾ, പതിനായിരക്കണക്കിന് പാത്രങ്ങൾ എന്നിവ ഉൾപ്പെടുന്നു .
ബൈസന്റൈൻ കാലഘട്ടത്തിൽ വൈൻ ഉണ്ടാക്കുന്ന പവർഹൗസായിരുന്നു യാവ്നെ എന്ന് കണ്ടെത്തിയതായി ഇസ്രായേൽ പുരാവസ്തു അതോറിറ്റി പറഞ്ഞു. പ്രതിവർഷം ഏകദേശം 2 ദശലക്ഷം ലിറ്റർ വൈൻ ഇവിടെ ഉത്പാദിപ്പിച്ചിരുന്നുവെന്നും ഗവേഷകർ കണക്കാക്കുന്നു.
ഈ പ്രദേശത്ത് നിർമ്മിച്ച വൈൻ “ഗാസ” വൈൻ എന്നാണ് അറിയപ്പെടുന്നതെന്നും മേഖലയിലുടനീളം ഇത് കയറ്റുമതി ചെയ്തതായും ഖനനത്തിന്റെ ഡയറക്ടർമാരിൽ ഒരാളായ ജോൺ സെലിഗ്മാൻ പറഞ്ഞു . ഈജിപ്ത്, തുർക്കി, ഗ്രീസ്, തെക്കൻ ഇറ്റലി എന്നിവിടങ്ങളിലേക്കും ഇത് കയറ്റി അയച്ചിരുന്നു.
പുരാതന കാലത്ത് വൈൻ കയറ്റുമതി ചെയ്യുന്ന വസ്തുവോ , അതുമല്ലെങ്കിൽ ആഘോഷ വേളകളിൽ ഉപയോഗിക്കുന്നതോ ആയിരുന്നില്ല . അതിനപ്പുറം, ഇത് പോഷകാഹാരത്തിന്റെ ഒരു പ്രധാന സ്രോതസ്സായിരുന്നു. ഇത് സുരക്ഷിതമായ പാനീയമായിരുന്നു, കാരണം വെള്ളം പലപ്പോഴും മലിനീകരിക്കപ്പെട്ടിരുന്നു, അതിനാൽ അവർക്ക് സുരക്ഷിതമായി വൈൻ കുടിക്കാമെന്നും അവർ കരുതിയിരുന്നു – ജോൺ സെലിഗ്മാൻ പറഞ്ഞു
ടെൽ അവീവിന് തെക്ക് സ്ഥിതിചെയ്യുന്ന യാവ്നെ എന്ന പട്ടണത്തിന്റെ വികസനത്തിന്റെ ഭാഗമായി നടത്തിയ ഖനനത്തിനിടെയാണ് ഈ സമുച്ചയം കണ്ടെത്തിയതെന്ന് പുരാവസ്തു അതോറിറ്റി പറഞ്ഞു
Comments