ഏകത – മസ്കറ്റ് എല്ലാവർഷവും നടത്തി വരുന്ന നവരാത്രിസംഗീതോൽസവം ഒക്ടോബർ 13 മുതൽ 15 വരെ നടക്കും. മുൻ വർഷങ്ങളിൽനിന്നും വിഭിന്നമായി കോവിഡ് സാഹചര്യങ്ങൾ പ്രതിസന്ധി ശൃഷ്ടിച്ച കാലഘട്ടത്തിൽ കച്ചേരികൾ 3 ദിവസമായി ചുരുക്കുകയും റെക്കോർഡ് ചെയ്ത കച്ചേരികൾ ഏകത മസ്കറ്റിന്റെ ഫേസ്ബുക്ക് പേജിലൂടെയും, സൂമിലൂടെയും ഓൺലൈനായി സംപ്രേക്ഷണം ചെയ്യുകയും ചെയ്യുന്നു. ശ്രീമതി. രശ്മി ബാലകൃഷ്ണന്റെ കച്ചേരിയോടെ ആദ്യദിവസം തുടങ്ങിയത്. ശ്രീ. കോന്നിയൂർ സുരേഷ് വയലിനും, ശശാങ്ക് ശങ്കർ മൃദംഗത്തിലും മേളമൊരുക്കി. 14 നു മങ്കൊമ്പ് രാജേഷും, 15 നു ശ്രീമതി ശാന്തി രാംകുമാറിന്റെയും കച്ചേരികൾ നടക്കും
Comments