ആലപ്പുഴ: മിനിവാനിന്റെ വിൻഡോ ഗ്ലാസിനിടയിൽ കഴുത്ത് കുരുങ്ങി നാലുവയസുകാരന് ദാരുണാന്ത്യം. പകുതി താഴ്ത്തിയ ഗ്ലാസിനിടയിലൂടെ വാഹനത്തിലേക്ക് കയറാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടം. ഇന്ന് ഉച്ചയ്ക്ക് ശേഷം ആലപ്പുഴ പുന്നപ്രയിലാണ് സംഭവം. ഉമ്മറിന്റെ മകൻ മുഹമ്മദ് ഹനാനാണ് മരിച്ചത്.
മിനിവാഹനത്തിന്റെ ഡ്രെെവറാണ് മുഹമ്മദിന്റെ പിതാവ് ഉമ്മർ. ഉച്ചയ്ക്ക് ഈ വാഹനവുമായി ഇയാൾ ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയിരുന്നു. ഭക്ഷണം കഴിക്കാനായി അകത്തേക്ക് പോയപ്പോൾ ഈ കുട്ടി ഡ്രെെവറുടെ ഭാഗത്തെ വിൻഡോയിലൂടെ ഉള്ളിലേക്ക് കയറാൻ ശ്രമിച്ചു.
ഇതിനിടയിൽ അപ്രതീക്ഷിതമായ കുട്ടിയുടെ കാൽ വഴുതി കഴുത്ത് ഗ്ലാസിനിടയിൽ കുടുങ്ങിപ്പോകുകയായിരുന്നു. നിലവിളികേട്ട് വീട്ടുകാർ എത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
Comments