ചൂണ്ടയിൽ ഇരയെ കോർത്ത് മനുഷ്യൻ മീൻ പിടിക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്. എന്നാൽ ഒരു കൊക്ക് ചെയ്യുന്നത് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആളുകൾ. മീനിനെ പിടിക്കുന്ന കൊക്കിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്.
Heron using bait as a tool to catch fish…
More than 10 species of birds have been recorded to use such methods in catching fish. Majority of them being herons pic.twitter.com/4Pjtp5KPYn— Susanta Nanda IFS (@susantananda3) October 12, 2021
29 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ തരംഗം. വെള്ളത്തിൽ പൊങ്ങി കിടക്കുന്ന ഒരു കല്ലിൽ ഇരിക്കുകയാണ് കൊക്ക്. വെള്ളത്തിൽ ഇരയെ ഇട്ട് മീൻ പിടിക്കുന്ന കൊക്കിന്റെ ബുദ്ധിസാമർഥ്യമാണ് വീഡിയോയുടെ ശ്രദ്ധേയമായ ഭാഗം. ഒന്നുരണ്ടു തവണ ഇരയെ കൊത്താൻ മുകളിലേക്ക് വരുന്നുണ്ടെങ്കിലും മീനിനെ പിടിക്കാൻ കൊക്കിന് സാധിക്കുന്നില്ല. ഇതിൽ വിജയിക്കുന്നതാണ് വീഡിയോയുടെ അവസാനം.
Comments