ലക്നൗ : രാമനവമി ആഘോഷങ്ങളുടെ ഭാഗമായി കന്യാപൂജ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗൊരഖ്പൂരിലെ ഗോരഖ്നാഥ് ക്ഷേത്രത്തിൽ എത്തിയായിരുന്നു അദ്ദേഹം പൂജ നടത്തിയത്. സംസ്ഥാനത്തെ പെൺകുട്ടികളുടെ ശാക്തീകരണത്തിനായുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾ വിജയകരമായി മുന്നോട്ടുപോകുകയാണെന്ന് യോഗി പറഞ്ഞു.
വർഷത്തിൽ രണ്ട് തവണ വരുന്ന ആഘോഷമാണ് രാമനവമി. നമ്മുടെ സംസ്കാരത്തിൽ മാതൃശക്തിയ്ക്കുള്ള പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ ദിനം. രാജ്യത്തിന്റെ സനാധന ധർമ്മത്തിൽ മാതൃശക്തിയെന്ന ആശയം ഉൾപ്പെടുത്തിയിട്ടുണ്ട്. മാതൃശക്തിയെന്ന വിശുദ്ധ ചിന്ത എല്ലാവരിലും ഉണ്ടാകുന്നതിന് വേണ്ടിയാണ് ഇതെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
സ്ത്രീകളോടും പെൺകുട്ടികളോടുമുള്ള മനോഭാവം എല്ലാവരും മാറ്റണം. അങ്ങനെയെങ്കിൽ സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാകില്ല. സമൂഹത്തിൽ പെൺകുട്ടികളെ കരുത്തരാക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് സർക്കാർ പ്രധാന്യം നൽകുന്നത്. പെൺകുട്ടികൾക്ക് പഠിക്കാനും വളരാനും അവർ ശക്തരാകേണ്ടതുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
പെൺകുട്ടികൾക്കായി കൊണ്ടുവന്ന മിഷൻ ശക്തി വിജയകരമായി മുന്നോട്ടു പോകുന്നുണ്ട്. കന്യാ സുംമഗലയും വിജയകരമായാണ് സർക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറേ വർഷങ്ങളായി രാമനവമി ആഘോഷങ്ങളുടെ ഭാഗമായി യോഗി ആദിത്യനാഥ് ഗോരക്പൂർ ക്ഷേത്രത്തിൽ എത്തി കന്യാപൂജ നടത്താറുണ്ട്.
Comments