തിരുവനന്തപുരം: വിവിധ നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയരുന്നുണ്ട്. പോലീസ് അനാവശ്യമായി പിഴ ഈടാക്കുകയാണ്, ജനങ്ങളോട് നല്ലരീതിയിൽ പെരുമാറുന്നില്ല എന്നതടക്കം നിരവധി ആരോപണങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ ഈ ആരോപണങ്ങൾ ശരിവെയ്ക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്.
കേരള പോലീസ് പിഴയടക്കുന്ന രീതി എന്ന അടിക്കുറിപ്പോടെയുള്ള വീഡിയോയാണ് ചർച്ചയായിരിക്കുന്നത്. നമ്മളെ സംബന്ധിച്ചിടത്തോളം സർക്കാരിന് കാശ് കിട്ടിയാൽ മതിയെന്ന് വീഡിയോയിൽ പോലീസുകാരൻ പറയുന്നു. പിഴ ഈടാക്കുന്ന പോലീസ് പേരും അച്ഛന്റെ പേരും സ്ഥലവുമൊക്കെ ചോദിക്കുന്നുണ്ട്. പേര് രാമൻ എന്നാണെന്നും അച്ഛന്റെ പേര് ദശരഥൻ ആണെന്നും സ്ഥലം അയോദ്ധ്യയാണെന്ന് യുവാവ് മറുപടിയും പറയുന്നു. പോലീസുകാരൻ അത് കുറിയ്ക്കുന്നതും വീഡിയോയിൽ കാണാം.
അയാൾ നൽകിയ പേരും വിവരവും ഒക്കെ വെച്ച് പിഴയുടെ രസീതും പോലീസ് നൽകി. ഇതിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ‘കേരള പോലീസ് ഫൈൻ പിരിക്കുന്ന രീതി, ഈ വീഡിയോ ഫേക്കാണ്, ഉത്തർപ്രദേശിൽ നടന്ന സംഭവമാണ് ബൈ ന്യായീകരണ തൊഴിലാളി’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
https://www.facebook.com/mathew.samuel.908/videos/3006039112945493/
Comments