ലക്നൗ : ജനിമൃതികൾ ഇഴ ചേരുന്ന ബനാറസിൽ ദസറ ആഘോഷിക്കാനെത്തി ജർമ്മൻ അംബാസിഡർ വാൾട്ടർ ജെ ലിൻഡ്നർ . സാധാരണ താൻ ദസറ ആഘോഷിക്കുന്നത് ഡൽഹിയിലാണെന്നും എന്നാൽ ഇത്തവണ അത് ഹിന്ദുക്കളുടെ പുണ്യഭൂമിയായ ബനാറസിലാണെന്നും അദ്ദേഹം ട്വിറ്ററിൽ പറയുന്നു.
ബനാറസിലെ സന്യാസിയ്ക്കൊപ്പം കാശിയെ വന്ദിക്കുന്നതിന്റെ ചിത്രവും അദ്ദേഹം പങ്ക് വച്ചിട്ടുണ്ട് . ‘ വാരാണസി (ബനാറസ്, കാശി) ഹിന്ദുക്കൾ ഏറ്റവും പവിത്രമായി കാണുന്ന നദി. . പുഴയോട് ചേർന്ന് 90 ഗാട്ടുകളുണ്ട് . ഇവിടെ ജീവജാലങ്ങൾ ഗംഗാജലത്താൽ ശുദ്ധീകരിക്കപ്പെടുകയും ഇവിടെയുള്ള മരണം ‘മോക്ഷം’ കൊണ്ടുവരുമെന്നും അറിയപ്പെടുന്നു. ഈ ചിത്രം രാവിലെ 6 മണിക്കാണ് എടുത്തിരിക്കുന്നതെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു.
നേരത്തേ അദ്ദേഹം തന്റെ ട്വീറ്റിൽ ഹിന്ദുക്കളുടെ വലിയ ഉത്സവങ്ങളിലൊന്നായ നവരാത്രിയുടെ അവസാന ദിവസമായ ദസറ ഏത് നഗരത്തിലാണ് ഇത്തവണ ആഘോഷിക്കേണ്ടതെന്ന ചോദ്യം ഉന്നയിച്ചിരുന്നു . പിന്നാലെ ഇത്തവണ അദ്ദേഹം ദസറ ആഘോഷിക്കുന്നത് ഡൽഹിയിലല്ല, ഭൂമിയിലെ ഏറ്റവും പഴയ നഗരമായ ബനാറസിലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു .
Comments