ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷകൾക്കുള്ള മാർഗനിർദ്ദേശം സിബിഎസ്ഇ ബോർഡ് പുറത്തിറക്കി.പത്താം ക്ലാസ്, പ്ലസ്ടു ക്ലാസുകളുടെ പരീക്ഷകൾക്കുളള മാർഗ നിർദ്ദേശമാണ് പുറത്തിറക്കിയത്.
രണ്ട് ഘട്ടമായാണ് പരീക്ഷ നടത്തുക.ഇവ നേരിട്ട് നടത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഒന്നാം ഘട്ട പരീക്ഷകളുടെ തിയതി ക്രമം ഈ മാസം 18ന് പുറത്തുവിടും. 90 മിനിറ്റ് ദൈർഘ്യമുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ് പരീക്ഷയ്ക്കുണ്ടാവുക.
സിബിഎസ്ഇയുടെ വെബ്സൈറ്റിൽ നിന്നും പരീക്ഷകളുടെ തിയതികൾ സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികൾക്ക് നേരിട്ട് അറിയാനാകും. സമ്പൂർണ തീയതിക്രമം പുറത്തുവിടാൻ ഇനിയും സമയമെടുക്കുമെങ്കിലും പരീക്ഷകൾ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ ഒബ്ജക്ടീവ് പരീക്ഷ നടത്തിയ ശേഷം മെയിൻ പരീക്ഷകളിലേക്ക് കടക്കാനാണ് സിബിഎസ്ഇ ആലോചിക്കുന്നത്. നവംബർ മാസം മദ്ധ്യത്തോടെ പരീക്ഷകൾ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Comments