സൗദി : സൗദി അറേബ്യയിലെ അൽഖോബാറിൽ സിഹം റോഡിൽ ഇറങ്ങിയത് ജനങ്ങളിൽ പരിഭ്രാന്തി പരാതി. റോഡിൽ അലക്ഷ്യമായി അലഞ്ഞു തിരിഞ്ഞു നടന്ന സിംഹത്തെ പിന്നീട് വന്യജീവി കേന്ദ്രം ഉദ്യോഗസ്ഥർ എത്തി പിടികൂടുകയായിരുന്നു. അൽഖോബാറിലെ അസ്സീസിയയിൽ അംവാജ് ഡിസ്ട്രിക്ടിൽ ബുധനാഴ്ച ആണ് സംഭവം. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് ദേശീയ വൈൽഡ് ലൈഫ് ഡെവലപ്പ്മെന്റ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ എത്തി മൃഗ ഡോക്ടറുടെ സാനിധ്യത്തിൽ സിംഹത്തെ പിടികൂടി മയക്കു മരുന്ന് കുത്തിവെക്കുകയിരുന്നു. സിംഹത്തെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ആളപായം ഒന്നും ഉണ്ടായിട്ടില്ല
Comments