നൃൂഡൽഹി: പരീക്ഷകൾക്കുള്ള മാർഗനിർദേശം സിബിഎസ്ഇ ബോർഡ് പുറത്തിറക്കി. 10, പ്ലസ് ടു പരീക്ഷകൾക്കുള്ള മാർഗനിർദ്ദേശമാണ് പുറത്തിറക്കിയത്. നവംബർ മുതൽ പരീക്ഷകൾ ആരംഭിക്കും. ഈ വർഷം ബോർഡ് പരീക്ഷകൾ രണ്ട് ഘട്ടങ്ങളായാണ് നടക്കുക.
നവംബർ 15 മുതലും 25 മുതലുമാണ് പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾ രണ്ടു ടേമുകളും നിർബന്ധമായും എഴുതിയിതിക്കണം. ടേം ഒന്നാം പരീക്ഷയിൽ 50 ശതമാനം സിലബസ് മാത്രമാണ് ഉൾകൊളളിച്ചിരിക്കുന്നത്. ബാക്കി 50 ശതമാനം ടേം രണ്ടിൽ ഉൾപ്പെടുത്തും. 90 മിനിറ്റ് ദൈർഘ്യമുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും ഒന്നാം ഘട്ടത്തിൽ ഉണ്ടായിരിക്കുക.
സിബിഎസ്ഇയുടെ വെബ്സൈറ്റിൽ നിന്നും പരീക്ഷകളുടെ തീയതികൾ സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികൾക്ക് നേരിട്ട് അറിയാനാകും.
Comments