മുംബൈ: പൂനെ അന്താരാഷ്ട്ര വിമാനത്താവളം 14 ദിവസത്തേക്ക് അടച്ചിടും. നാളെ മുതൽ 29 വരെയാണ് അടച്ചിടുക. ഇക്കാലയളവിൽ ഇവിടെ നിന്നും സർവീസ് നടത്തുന്ന എല്ലാം വിമാനങ്ങളും നിർത്തിവയ്ക്കും.
ഇന്ത്യൻ എയർഫോഴ്സ് (ഐഎഎഫ്) റൺവേയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനെ തുടർന്നാണ് വിമാനത്താവളം അടച്ചിടുന്നത്. റൺവേ അറ്റകുറ്റപ്പണി ഏപ്രിലിൽ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ പീന്നിട് മാറ്റിവയ്ക്കുകയായിരുന്നു. ഈ മാസം അവസാനത്തോടെ പണി പൂർത്തിയാക്കുമെന്നും
അധികൃതർ അറിയിച്ചു.
Comments