അൽബാമ: അമേരിക്കയിലെ ഒരു ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ വെടിവെപ്പിൽ അഞ്ചുപേർക്ക് ഗുരതര പരിക്ക്. അൽബാമയിലെ ലാഡ്-പീബിൾസ് സ്റ്റേഡിയത്തിലെ മത്സരത്തിനിടെയാണ് വെടിവെപ്പുണ്ടായത്. വെടിയേറ്റവരിൽ രണ്ടുപേർ കുട്ടികളാണെന്ന് അൽബാമ പോലീസ് മേധാവി അറിയിച്ചു.
ഇന്നലെ രാത്രി പത്തുമണിക്കാണ് മത്സരത്തിനിടെ വെടിവെപ്പുണ്ടായത്. വിഗർ-വില്ല്യംസൺ ക്ലബ്ബുകളുടെ മത്സരം തീരാൻ നിമിഷങ്ങളുള്ളപ്പോഴാണ് കാണികളിലുണ്ടായിരുന്ന രണ്ടുപേർ വെടിയുതിർത്തത്. ഏഴുതവണ വെടിയൊച്ച കേട്ടതായാണ് കാണികൾ പറയുന്നത്.
പരിഭ്രാന്തരായ കാണികൾ സ്റ്റേഡിയത്തിൽ നിന്നും പുറത്തുകടക്കാനായി നടത്തിയ ശ്രമങ്ങൾക്കിടെ നിരവധി പേർക്ക് വീണ് പരിക്കേറ്റൽക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച അൽബാമ മേഖലയിൽ വെടിവെപ്പിൽ രണ്ടുപോലീസുദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞവർഷം മാളിലുണ്ടായ വെടിവെപ്പിൽ ആറുപേരാണ് കൊല്ലപ്പെട്ടത്.
Comments