ഒക്ടോബർ 15ന് രാവിലെ 6 ന് രാജഗിരി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ശ്രീ.സജ്ജീവ് കുമാർ ഖത്തറിലെ കുരുന്നുകൾക്ക് ഹരിഃ ശ്രീ കുറിച്ച് കൊണ്ട് വിദ്യാരംഭം ICC അശോക ഹാളിൽ നടത്തി. എംബസ്സി അസിസ്റ്റൻ്റ് കൗൺസിലർ ഓഫീസർ ശ്രീ.രാജഗോപാൽ, കേരളീയം അധ്യക്ഷൻ ശ്രീ. ദുർഗ്ഗാദാസ്, ജനറൽ സെക്രട്ടറി ശ്രീ.ജയകൃഷ്ണൻ, സാമൂഹ്യ പ്രവർത്തകൻ ശ്രീ.ഗോവിന്ദൻ കുട്ടി നിലവിളക്ക് കൊളുത്തി ചടങ്ങ് ഉത്ഘാടനം നിർവ്വഹിച്ചു. ഖത്തറിലെ കുരുന്നുകൾക്ക് സൗജന്യമായി കേരള സർക്കാർ സഹകരണത്തിൽ മലയാളം മിഷൻ ഖത്തർ മലയാള പഠനം നടത്തുന്നു. വിശദ വിവരങ്ങൾക്ക് ഇമെയിൽ [email protected]
Comments