കോട്ടയം : ശക്തമായ മഴയെതുടർന്ന് കോട്ടയത്ത് ഉരുൾപൊട്ടൽ. ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പിളളി ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. ഉരുൾ പൊട്ടലിൽ 13 പേരെ കാണാതായി. മൂന്ന് വീടുകൾ ഒലിച്ചുപോയി. പ്രദേശത്ത് നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് വിവരം.
തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. കൂട്ടിക്കൽ കവലയിൽ ഒരാൾ പൊക്കത്തിൽ വെള്ളമുണ്ട്. പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കൽ, ഏന്തയാർ, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്. റോഡ് മാർഗ്ഗം പ്രദേശത്ത് എത്താൻ വഴികളില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്.
കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയ സാഹചര്യത്തിൽ ആളുകൾ വീടുകളുടെ രണ്ടാം നിലയിൽ കയറി നിൽക്കുകയാണ്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Comments