വാഷിംഗ്ടൺ : ഇന്ത്യയുടെ വാക്സിനേഷൻ ക്യാമ്പെയിനെ പ്രശംസിച്ച് വേൾഡ് ബാങ്ക് മേധാവി മാൽപാസ്. കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വാക്സിനേഷനിലെ ഇന്ത്യയുടെ നിർണായക പങ്കിനെ അദ്ദേഹം പുകഴ്ത്തിയത്. അന്താരാഷ്ട്ര തലത്തിലുള്ള കൊറോണ വാക്സിൻ നിർമ്മാണത്തിലും വിതരണത്തിലും ഇന്ത്യയെ മുന്നിൽ എത്തിച്ചതിന് നിർമല സീതാരാമന് അദ്ദേഹം നന്ദിയറിയിച്ചു.
ലോകബാങ്കിന്റെ ഇന്ത്യയോടുള്ള ശക്തമായ പ്രതിബദ്ധത ഉറപ്പുവരുത്തുമെന്ന് നിർമല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഇന്ത്യ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ഈ മേഖലയിലെ വിവിധ വികസന പദ്ധതികൾക്കായുള്ള ധനസഹായം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചാ വിഷയമായി.
സാമ്പത്തിക പരിഷ്കരണത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങളെയും മാൽപാസ് അഭിനന്ദിച്ചു. ലോക ബാങ്ക് റൗണ്ട് ടേബിൾ ചർച്ചകൾ നടത്തുമെന്നും മികച്ച പിന്തുണ നൽകുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര വികസന അസോസിയേഷനോടുള്ള ഇന്ത്യയുടെ ചരിത്രപരമായ പിന്തുണയെ അഭിനന്ദിക്കുന്നുവെന്നും മാൽപാസ് വ്യക്തമാക്കി.
Comments