ശ്രീനഗർ : ജമ്മു കശ്മീരിൽ പാക് ബന്ധമുള്ള റോഹിംഗ്യൻ കുടിയേറ്റക്കാർ പിടിയിൽ. നർവാൾ സ്വദേശികളായ അബ്ദുൾ അമിൻ, അബ്ദുൾ സലീം എന്നിവരാണ് പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ രാത്രി ഇരുവരെയും സൈന്യം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കാലുച്ചക്കിലെ ഇന്ത്യൻ സൈന്യത്തിന്റെ 68 റെജിമെന്റിന് സമീപത്തു നിന്നാണ് ഇരുവരെയും സൈന്യം പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതോടെ സൈനികർ ചോദ്യം ചെയ്തു. എന്നാൽ പരുങ്ങുന്നതു കണ്ടതോടെ ഇവരെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.
ഇവരുടെ ഫോണുകൾ പരിശോധിച്ചതിൽ നിന്നാണ് പാക് ബന്ധം വ്യക്തമായത്. നിരവധി പാക് നമ്പറുകൾ ഇവരുടെ ഫോണിലുള്ളതായി കണ്ടെത്തി. ഈ നമ്പറുകളിൽ ഇവർ അടിക്കടി ബന്ധപ്പെടാറുണ്ടെന്നും ചില പാകിസ്താൻ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഇവർ അംഗങ്ങളാണെന്നും കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കൂടുതൽ അന്വേഷണത്തിനായി ഇവരെ ഗംഗ്യാൽ പോലീസിന് കൈമാറി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Comments