പാലക്കാട്: പാലക്കാട് ചന്ദ്രനഗറിൽ കുപ്പിവെള്ള വ്യാപാരത്തിന്റെ മറവിൽ ഹാൻസ് കച്ചവടം. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 1000 കിലോ ഹാൻസ് പിടികൂടി. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി.
പിരായിരി സ്വദേശി സിറാജ്, കിനാശേരി സ്വദേശി കലാധരൻ എന്നിവരാണ് അറസ്റ്റിലായത്. ചന്ദ്രനഗറിലെ കനാൽക്കരയിലായിരുന്നു ഹാൻസിന്റെ ഗോഡൗൺ. വാടകയ്ക്കെടുത്ത ഇരുനില വീടിനെ ഹാൻസ് ശേഖരണത്തിനായി ഉപയോഗിക്കുകയായിരുന്നു.
തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്ന് പച്ചക്കറി വണ്ടികളിലായാണ് ഹാൻസ് എത്തിച്ചിരുന്നത്. ചെറുകിട കച്ചവടക്കാർക്ക് കൈമാറുന്നതിന് മുന്നോടിയായി ഗോഡൗണിൽ സൂക്ഷിക്കുകയായിരുന്നു. ഇത്തരത്തിൽ സൂക്ഷിച്ചവയാണ് എക്സൈസ് വേട്ടയിൽ പിടിയിലായത്.
Comments