ന്യൂഡൽഹി: ശക്തമായ കാറ്റിനും മഴയ്ക്കും ശേഷം അത്ഭുതകരമായ പ്രകൃതി വിസ്മയത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് രാജ്യ തലസ്ഥാനം. പേമാരി പെയ്തൊഴിഞ്ഞ ശേഷം ആകാശത്ത് പ്രത്യക്ഷപ്പെട്ട ഇരട്ട മഴവിൽ ഡൽഹി നിവാസികളെ അമ്പരപ്പെടുത്തി.
ഡൽഹിയിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. അതിനു ശേഷം രാജ്യ തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചിരുന്നു. ഈ അന്തരീക്ഷത്തിൽ നിന്നും പുറത്തെത്തിയ ജനങ്ങൾക്ക് കാഴ്ച വിസ്മയം ഒരുക്കിയിരിക്കുകയാണ് ഇരട്ട മഴവിൽ.
തിരക്കുകൾ എല്ലാം മാറ്റിവെച്ച് ആളുകൾ പകൃതിയുടെ ഈ അത്ഭുത പ്രതിഭാസം കാണാൻ പ്രദേശത്ത് തിങ്ങികൂടുകയായിരുന്നു. ഏതാനും നിമിഷങ്ങൾ മാത്രം നിലനിന്ന ഈ പ്രതിഭാസം ഏവരെയും അമ്പരപ്പിച്ചു. പലരും ഇരട്ട മഴവില്ലിന്റെ ചിത്രങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ചിത്രങ്ങൾ വൈറലായതോടെ നിരവധി ആളുകൾ ഇത് യഥാർത്ഥ ചിത്രമല്ലെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ പ്രദേശവാസികൾ നേരിട്ട് കണ്ടറിഞ്ഞ ഈ വിസ്മയം ശരിക്കുള്ളതാണെന്ന് കലാവസ്ഥാ വകുപ്പിലെ ഉദ്യോഗസ്ഥർ അറിയിച്ചു.
ഡൽഹിയിൽ തുടർന്നുള്ള ദിവസങ്ങളിൽ ചെറിയ തോതിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
Comments