തിരുവനന്തപുരം : ഇടുക്കി അണക്കെട്ട് തുറക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള എംഎൽഎ എം.എം മണിയുടെ ഫേസ്ബുക്ക് കുറിപ്പിനെ പരിസഹിച്ച് സോഷ്യൽ മീഡിയ. നിരവധി പേരാണ് കുറിപ്പിന് താഴെ പരിഹസിച്ചുകൊണ്ടുള്ള കമന്റ് പങ്കുവെച്ചിരിക്കുന്നത്. എന്ത് പറ്റി നേരത്തെ പറയാൻ എന്നാണ് ആളുകൾ ചോദിക്കുന്നത്.
ഇടുക്കി അണക്കെട്ട് തുറക്കുമെന്ന അറിയിപ്പിന് പിന്നാലെയാണ് മണി ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. എന്നാൽ നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ പോസ്റ്റിന് താഴെ പരിഹാസം നിറഞ്ഞു. 2018 ൽ മണി വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ മുന്നറിയിപ്പ് ഇല്ലാതെ ഇടുക്കി അണക്കെട്ട് തുറന്ന് പ്രളയം രൂക്ഷമാകുന്നതിന് കാരണമായിരുന്നു. ഇതാണ് പരിഹാസത്തിന് ആധാരം.
ചൊവ്വാഴ്ച 11 മണിക്ക് ഇടുക്കി അണക്കെട്ട് തുറക്കും എന്നാണ് മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ വെള്ളപ്പൊക്കത്തിന് ഇടുക്കി ഡാം തുറന്നു വിട്ടിട്ട് മുങ്ങിയ ആൾ വീണ്ടും വെള്ളപ്പൊക്കം വന്നപ്പോൾ പൊങ്ങിയല്ലോയെന്നാണ് പോസ്റ്റിന് താഴെയുള്ള ഒരു കമന്റ്. അണക്കെട്ട് തുറക്കുന്നതിൽ ഭയമില്ലെന്നും ഡച്ച് കൂടെയുണ്ടെന്നും പരിഹാസമുണ്ട്.
2018 ലെ സർപ്രയ്സ് ഇക്കുറി ഉണ്ടാകില്ലല്ലോ ??… മിസ് യു ആശാനേ എന്നാണ് മന്റൊരു കമന്റ്. 11 മണിക്കെന്ന് പറഞ്ഞ് 10.30ന് അണക്കെട്ട് തുറന്ന് പറ്റിക്കരുതെന്നും അഭ്യർത്ഥനയുണ്ട്.
Comments