ആംസ്റ്റർഡാം: സ്റ്റേഡിയത്തിലൂടെ 48 ബിയർ ഗ്ലാസുകൾ ഒന്നിച്ച് കൊണ്ടുപോയ ഫുട്ബോൾ ആരാധകൻ ഏവരുടെയും ശ്രദ്ധയാകർഷിച്ചിരിക്കുകാണ്. ക്രസ്റ്റിയൻ റോട്ട്ഗറിംഗ് എന്ന ട്വന്റേ എഫ്സി ആരാധകനാണ് ഇത്തരത്തിൽ ഒരു സാഹസം പ്രവർത്തിച്ചത്.
‘ഫുട്ബോൾ മത്സരം കാണുന്നതിനിടെ കൂട്ടുകാർക്കും വീട്ടുകാർക്കും ബിയറും, കഴിക്കാനുള്ള സാധനങ്ങളും വാങ്ങാൻ പോകുന്നത് പതിവാണ്. നിയോഗിക്കപ്പെട്ട ആളുകളാണ് ഓരോ തവണ സാധനങ്ങൾ വാങ്ങാൻ പോകുന്നത്. കൂടെയുള്ളവർക്കെല്ലാം അവർ ആവശ്യപ്പെടുന്ന വസ്തുകൾ വാങ്ങിവരണം. ഇത്തവണ എന്റെ ഊഴമായിരുന്നു. എന്നാൽ പ്രിയപ്പെട്ട ടീം കളിക്കളത്തിൽ നിൽക്കുമ്പോൾ പോകാൻ ഒന്ന് മടിച്ചു. പിന്നെ രണ്ടും കൽപ്പിച്ചാണ് ഇത്തരത്തിൽ ഒരു സാഹസത്തിന് മുതിർന്നത്’ ക്രസ്റ്റിയൻ റോട്ട്ഗറിംഗ് പറഞ്ഞു.
റോട്ട്ഗറിംഗ് 48 ബിയർ ഗ്ലാസുകളാണ് ഒറ്റടയിക്ക് സ്റ്റേഡിയത്തിലേയ്ക്ക് കൊണ്ടുവന്നത്. ഇയാളുടെ ഈ പ്രവൃത്തി കൂട്ടുകാരെയും മറ്റ് ഫുട്ബോൾ കാണികളെയും ഒന്നടങ്കം അമ്പരിപ്പിച്ചു. പ്ലാസ്റ്റിക് ഗ്ലാസുകളിലാണ് ബിയർ നിറച്ചിരുന്നത്. ഒരു തുള്ളി പോലും താഴെ വീഴാതെ സ്റ്റേഡിയത്തിനു പുറത്തു നിന്ന് അകത്തേയ്ക്ക് ഇവയെത്തിക്കുക തികച്ചും ശ്രമകരമായ ജോലിയാണെന്ന് കാണികൾ അഭിപ്രായപ്പെട്ടു.
Comments