കൊച്ചി: കോടതികളിലെ കരാർ നിയനമനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ജീവനക്കാരുടെ അവകാശ ലംഘനമാണ് ഇത്തരത്തിലുള്ള നിയമനങ്ങളിലൂടെ സംഭവിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
സർക്കാർ പ്രോത്സാഹനത്തിലാണ് കരാർ നിയമനങ്ങൾ നടക്കുന്നത്. ഇത് ഒരു വിഭാഗം ജീവനക്കാരുടെ അവകാശ ലംഘനമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് അഭിപ്രായപ്പെട്ടു.
ഉപഭോക്തൃ സംരക്ഷണ നിയമം നടപ്പിലാക്കുന്നതിലെ വീഴ്ച്ചകൾ ചൂണ്ടിക്കാട്ടിയുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ പരാമർശം. ഹർജിയിൽ 3 ആഴ്ച്ചയ്ക്കകം നിലപാട് അറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി.
Comments