സൗദി : കൊറോണ പ്രതിരോധ ബൂസ്റ്റർ ഡോസുകൾ സൗദി അറേബ്യയിൽ നൽകി തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് ലഭ്യമാണ്.
രണ്ടാമത്തെ ഡോസ് വാക്സിൻ എടുത്ത് ആറുമാസത്തിനുശേഷം മാത്രമേ ബൂസ്റ്റർ ഡോസ് എടുക്കാനാകൂ. ഒഫീഷ്യൽ ആപ്പുകൾ ആയ “തവക്കൽന”, “സെഹതി” വഴി ബൂസ്റ്റർ ഡോസിനായി ബുക്ക് ചെയ്യാം.
അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്കും വിട്ടുമാറാത്ത വൃക്കരോഗമുള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കും ആണ് നിലവിൽ ബൂസ്റ്റർ ഡോസ് നൽകുന്നത്.
അതേ സമയം സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 47 പുതിയ കൊറോണ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 3 മരണങ്ങളും 58 രോഗമുക്തിയും കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം 548065 ഉം മരണങ്ങൾ 8770 ഉം രോഗമുക്തി 537095 ഉം കടന്നു. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് സജീവമായ കേസുകളിൽ 84 പേരുടെ നില ഗുരുതരമാണ്.
Comments