ഒരു ബൈക്കില്‍ നാലുപേര്‍ ചേര്‍ന്ന് പോകുന്നത് നിത്യകാഴ്ചയാണ്. എന്നാല്‍ ഇപ്പോഴിതാ നാല് പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന ബൈക്ക് അവതരിപ്പിച്ചിരിക്കുകയാണ് അസം സ്വദേശിയായ ഒരു മെക്കാനിക്ക്. അസമിലെ ദിംഗ് എന്ന സ്ഥലത്തുള്ള എഡി ഓട്ടോമൊബൈല്‍ ഉടമയായ അതുല്‍ ദാസാണ് വെറൈറ്റിയായി മുതിര്‍ന്ന നാല് പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന ബൈക്ക് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.
വളരെ സിംപിളായാണ് അതുല്‍ ദാസിന്റെ ബൈക്ക് നിര്‍മാണം. പഴയ രണ്ട് ബൈക്കുകള്‍ ചേര്‍ത്തു വെച്ചാണ് ഇദ്ദേഹം ഒരു ബൈക്ക് ഉണ്ടാക്കിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് വാങ്ങിയ രണ്ട് സ്കൂട്ടര്‍ ചേര്‍ത്ത് ബൈക്ക് ഉണ്ടാക്കുകയായിരുന്നു. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന ആഗ്രഹമാണ് പുതിയ ആശയത്തിന് പിന്നിലെന്ന് ദാസ് പറയുന്നു.
Comments