കൊല്ലം ; മാതാ അമൃതാനന്ദമയിയുടെ അനുഗ്രഹം തേടി ബോളിവുഡ് നടി മൗനി റോയ് എത്തി . കുടുംബാംഗങ്ങൾക്കൊപ്പമാണ് കഴിഞ്ഞ ദിവസം അമൃതപുരിയിലെ ആശ്രമത്തിലെത്തിയത് . നടി ഒരു പകൽ മുഴുവൻ ഇവിടെ ചെലവഴിച്ചു.
പരമ്പരാഗത രീതിയിലുള്ള ചുവപ്പ് ബനാറസ് സാരി അണിഞ്ഞ് എത്തിയ നടി ആശ്രമത്തിലെ പ്രാർത്ഥനകളിലും പങ്കെടുത്തു. “സ്നേഹത്തിന്റെ ആൾരൂപമായിരിക്കുക “ എന്ന കുറിപ്പോടെയാണ് അമൃതാനന്ദ മയിയുടെ മടിയിൽ തല ചായ്ച്ച് കിടക്കുന്ന ചിത്രം മൗനി പങ്ക് വച്ചത് . ആശ്രമത്തിലെ കാളിദേവിയ്ക്ക് മുന്നിൽ കൈകൂപ്പി പ്രാർത്ഥനാനിരതയായിരിക്കുന്ന ചിത്രങ്ങളും , ശ്രീകൃഷ്ണ വിഗ്രഹങ്ങൾക്കൊപ്പമുള്ള ചിത്രവും നടി സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു .
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് മൗനി റോയ് അഭിനയരംഗത്തെത്തിയത്. ബാലാജി പ്രൊഡക്ഷന്‍സിന്റെ ‘നാഗിന്’ സീരീസിലൂടെയാണ് മൗനി പ്രശസ്തി ശ്രദ്ധനേടിയത്. ഗോള്‍ഡ്, റോമിയോ ഇക്ബര്‍ വാള്‍ട്ടര്‍ തുടങ്ങിയ ചിത്രങ്ങളില്‍ മൗനി പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.
Comments